2012, ജൂലൈ 15, ഞായറാഴ്‌ച

രാമന്‍

                രാമന്‍ ...ഒരു അണ്ണാന്‍ കുഞ്ഞാണ്‌...ഒരിക്കല്‍ അവനെ ഞങ്ങള്‍ പൂച്ചയുടെ കൈയില്‍ നിന്നും രക്ഷിച്ചു .അന്ന് അവന്‍ നന്നേ ചെറുതായിരുന്നു ..ഏട്ടന്‍ ആണ് അവനെ കൊണ്ട് വന്നത്.പ്ലാസ്റ്റിക്‌ കവറിന്റെ അറ്റത് ദ്വാരമുണ്ടാക്കി അതിലൂടെ ഞങ്ങള്‍ അവനു പാല്‍ നല്‍കി .നല്ല ചുറു ചുറുക്കുള്ള ഒരു മിടുക്കന്‍ അണ്ണാന്‍ കുഞ്ഞ്.കണ്ണ് പോലും തുറന്നിട്ടില്ല .
            
               അട്ട പ്പെട്ടി യുടെ ഒരു മൂലക്കായി ചകിരിയും പഞ്ഞിയും കൊണ്ട് ഞങ്ങള്‍ അവനൊരു കിടക്ക ഉണ്ടാക്കി കൊടുത്തു .അതില്‍ അവന്‍ ചുരുണ്ട് കൂടി സുഗമായി ഉറങ്ങി .ദിവസങ്ങള്‍ക്കകം അവന്‍ അതില്‍ ഓടി കളിയ്ക്കാന്‍ തുടങ്ങി.അവന്‍ വലുതായി ..അത് കൊണ്ട് തന്നെ അവനു വേണ്ടി ഞങ്ങള്‍ ഒരു കൂട് വാങ്ങിച്ചു .പാലും പഴവും തെങ്ങയുമെല്ലാം അവന്‍ നന്നായി തട്ടും :-) അവന്‍ തിന്നുന്നത് കാണാന്‍ നല്ല രസമാണ് .അവന്റെ കുഞ്ഞരി പല്ലിനു അവനെക്കാള്‍ ഭംഗിയ ...കൂടിന്റെ വാതിലിലൂടെ വിരലിട്ട് ഞാന്‍ അവനെ ഇക്കിളി ആക്കും .അവന്‍ അങ്ങനെ ഇരുന്നു തരും ...കള്ള രാമന്‍ :-) .

              ഒരിക്കല്‍ എങ്ങനെ ചെയ്യുന്നതിനിടെ അവന്‍ ഒരു കുസ്രിതി കാണിച്ചു ....കൂട്ടില്‍ നിന്നിറങ്ങി ഒരൊറ്റ ഓട്ടം.അവനെ നഷ്ട്പെട്ടു എന്ന് കരുതിയതാ ..ഇല്ല...അവന്‍ എങ്ങും പോയില്ല .അവനെ വീണ്ടും ഞങ്ങളുടെ കൈയില്‍ തന്നെ കിട്ടി .മിണ്ടാപ്രാണികളെ കൂടിലിട്ടു വളര്തുന്നതിനോട് എനിക്ക് യോജിപ്പില്ല .പക്ഷെ ഇവന്‍ ഞങ്ങളുടെ കൈയില്‍ വന്നു പെട്ടതല്ലേ ...അന്ന് തന്നെ പുറത്തു വിട്ടാല്‍ വീണ്ടും പൂച്ച പിടിച്ചാലോ ..അത് കൊണ്ട് ഒന്ന് വലുതാകട്ടെ എന്ന് കരുതി അത്രയേ ഉള്ളു ..കൂടിനുള്ളിലെഅവന്റെ പരാക്രമം കണ്ടപ്പോള്‍ ഞങ്ങള്‍ അവനെ തുറന്നു വിടാന്‍ തീരുമാനിച്ചു .
              
               ടെറസിന്റെ മുകളില്‍ തെങ്ങിന്റെ അടുത്തായി അവനെ ഞങ്ങള്‍ തുറന്നു വിട്ടു .നിര്‍ഭാഗ്യം എന്ന് പറയാതെ വയ്യ ..മനുഷ്യരുമായി കൂടുതല്‍ ഇണങ്ങിയ അവന്‍ തെങ്ങിന്റെ മുകളില്‍ നിന്ന് താഴേക്കു വന്നു . ഏതു പൂച്ചയുടെ വായില്‍ നിന്നാണോ അവനെ ഞങ്ങള്‍ രക്ഷിച്ചത്‌ ആ പൂച്ചയുടെ തന്നെ ആഹാരമാകേണ്ടി വന്നു അവനു .ആ പൂച്ചയുടെ പുറകെ  ഞങ്ങള്‍ കുറെ ഓടി എങ്കിലും അവനെ രക്ഷിക്കാനായില്ല .അവന്റെ കുസൃതികള്‍ ഇന്നും എന്റെ ഓര്‍മകളില്‍ ഉണ്ട് ...പിന്നെ എങ്ങനെയാണു അവനെ പറ്റി എഴുതാതെ ഇരിക്കുന്നത് :-).