നിന്നെ ഞാന്‍ എന്റെ
പുസ്തകതാളുകള്‍ക്കുള്ളില്‍ സൂക്ഷിച്ചു
ആകാശം കാണാതെ …
ഞാന്‍ അറിഞ്ഞിരുന്നില്ല ആകാശം
നിനക്കേറെ പ്രിയപ്പെട്ടതാണെന്ന്
നിന്റെ പ്രണയവും പ്രതീക്ഷകളും
ഞാന്‍ അറിഞ്ഞിരുന്നില്ല
എന്നില്‍ ബാല്യവും കൌമാരവും
യൌവനവും കടന്നു പോയി
ഏതോ ബാല്യകാല സ്മരണയുടെ
പ്രതീകം പോലെ നീ
ഇന്നും എന്റെ പുസ്തകതാളുകളില്‍
കാത്തിരിക്കുന്നു
ആരുടെയോ വരവിനായി
nicely written about the tendency of adolescent girls to keep myilpeeli..
മറുപടിഇല്ലാതാക്കൂ:-)
ഇല്ലാതാക്കൂ