2012, മാർച്ച് 18, ഞായറാഴ്‌ച

ആത്മഹത്യ

 
നീ എന്‍റെ സുഹൃത്തായി
നിന്നിലൂടെ  ഞാന്‍ സൗഹൃദം എന്തെന്നറിഞ്ഞു  
ഒരു നിധി പോലെ ഞാന്‍  ആ    
സൗഹൃദം കാത്തു വച്ചു
കാലത്തിന്റെ  മാറ്റം  നിന്നിലും  മാറ്റം  വരുത്തി
നിന്റെ  സൗഹൃദം  പ്രണയമായി  മാറി
പൂവുപോലെ  നിര്‍മലമായ  എന്‍റെ
സൗഹൃദത്തിന്റെ  നിറവും
സുഗന്ദവും ഇപ്പോള്‍ നശിച്ചിരിക്കുന്നു
നീ എന്നില്‍ നിന്നും  അകന്നിരിക്കുന്നു
നിന്റെ  ആ  ഒരു  വാക്കിന്റെ  മുള്‍മുനയില്‍
ഒരു  തുള്ളി  കണീര് പോലും  പൊഴിക്കാതെ
എന്റെ  സൗഹൃദം  ജീവനൊടുക്കി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ