2012 ഏപ്രിൽ 13, വെള്ളിയാഴ്‌ച



 ഇളം കാറ്റായ് വന്നു നീ
 എന്‍ കിളിവാതിലിലൂടെ
 സുഗമുള്ള  പനിനീര്‍പൂ ഗന്ദം പരത്തി
 ആ സുഗന്ദം എന്നെ തളര്‍ത്തുന്നു
 ഏതോ മാന്ദ്രിക വടിപോലെ
 എന്നെ നയിക്കുന്നു
 മനസും എപ്പോള്‍  മന്ദ്രിച്ചു    
 തുടങ്ങിയിരിക്കുന്നു 
 അനശ്വര ഗന്ധമായ് നിന്‍ സുഗന്ദം
 എന്റെ ഹൃദയത്തില്‍ അലിഞ്ഞു ചേരാനായി 

2012 മാർച്ച് 25, ഞായറാഴ്‌ച

2012 മാർച്ച് 18, ഞായറാഴ്‌ച

ആത്മഹത്യ

 
നീ എന്‍റെ സുഹൃത്തായി
നിന്നിലൂടെ  ഞാന്‍ സൗഹൃദം എന്തെന്നറിഞ്ഞു  
ഒരു നിധി പോലെ ഞാന്‍  ആ    
സൗഹൃദം കാത്തു വച്ചു
കാലത്തിന്റെ  മാറ്റം  നിന്നിലും  മാറ്റം  വരുത്തി
നിന്റെ  സൗഹൃദം  പ്രണയമായി  മാറി
പൂവുപോലെ  നിര്‍മലമായ  എന്‍റെ
സൗഹൃദത്തിന്റെ  നിറവും
സുഗന്ദവും ഇപ്പോള്‍ നശിച്ചിരിക്കുന്നു
നീ എന്നില്‍ നിന്നും  അകന്നിരിക്കുന്നു
നിന്റെ  ആ  ഒരു  വാക്കിന്റെ  മുള്‍മുനയില്‍
ഒരു  തുള്ളി  കണീര് പോലും  പൊഴിക്കാതെ
എന്റെ  സൗഹൃദം  ജീവനൊടുക്കി