2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

SOME WONDERFUL MOMENTS IN MY LIFE
                
                ഇന്നു എന്‍റെ  വീട്ടില്‍  ഒരു  "സംഭവം"  ഉണ്ടായി  .എന്നെ  അത്ഭുതപ്പെടുത്തിയ  ഒരു  സംഭവം .:-) കിളികള്‍ക്ക്  എത്രയും  സ്നേഹവും  ,ധൈര്യവും  ,ബുദ്ധിയും  ഉണ്ടെന്നു  ഇന്നു ഞാന്‍  മനസ്സിലാക്കി .എന്നത്തേയും  പോലെ  രാവിലെ  ലേറ്റ്  ആയി  എണീറ്റ്,അപ്പോഴാണ്  അച്ഛനും  അമ്മയും  ഒക്കെ  കാര്യമായി  എന്തോ  സംസാരിച്ചുകൊണ്ടിരിക്കുന്നു , ടോപ്പിക്ക്  "ഒരു  കുഞ്ഞു  കിളി " .കിളി  ഇന്നു  കേട്ടതും  ഞാന്‍ ആകാംഷയോടെ  പോയി  നോക്കി .വീടിന്റെ  പുറകിലുള്ള  വരാന്തയില്‍  ,മുകളിലായി  ഒരു  കുഞ്ഞു  കിളി  ഇരിക്കുന്നു .ഞങ്ങള്‍ ഓരോരുത്തരും  ഓരോ  കിളിയുടെ  പേര്  പറഞ്ഞു .
             രാവിലെ  തന്നെ  പറമ്പില്‍  കിളികള്‍  പതിവില്ലാതെ  ചിലക്കുന്നുണ്ടായിരുന്നു .അമ്മ  വെറുതെ  പുറത്തു  ഇറങ്ങി  നോക്കി .2 "തൊപ്പി കിളികള്‍ " 'നിലവിളിക്കുന്നു ',  ആ  കുഞ്ഞു  കിളി  അതിന്റെതായിരിക്കും  എന്നു ഞങ്ങള്‍  ഉറപ്പിച്ചു .പാവം  കുഞ്ഞു  കിളി  അനങ്ങാതെ  അവിടെ  തന്നെ  ഇരിക്കുന്നു .ഞങ്ങള്‍  അതിനെ  കാണുന്നത്  രാവിലെ  ഒരു  8 മനിയോടടുപ്പിച്ചാണ് .ഒരു  1/2 മണിക്കൂര്‍  ഞങ്ങള്‍  മിണ്ടാതിരുന്നു .എന്നിട്ടും  അത്  പുറത്തേക്ക്  പറന്നു  പോയില്ല .പുറത്താണെങ്കില്‍ അതിന്റെ  അമ്മ  കിളി കരച്ചിലോടു  കരച്ചില്‍ .അമ്മക്ക് പാവം  തോന്നി .അമ്മ   അതിനെ  "മാറാമ്പല്‍  കൊല്" കൊണ്ട്  പതുക്കെ  ഇളക്കി ,അത്  പറന്നു  എന്‍റെ  വീടിനുള്ളിലേക്ക്  പോയി .കുഞ്ഞു  കിളി  അടുക്കളയില്‍   എത്തി .അടുക്കള  കഴിഞ്ഞാല്‍ പിന്നെ  റൂം  ആണ്  ,സൊ  വേഗം  ഞങ്ങള്‍  റൂമിന്റെ  വാതില്‍  അടച്ചു .ഞങ്ങള്‍  ഭക്ഷണം  എല്ലാം  കഴിച്ചു  കഴിഞ്ഞു  വന്നു  നോക്കിയപ്പോള്‍  ആള്  അവിടെ  തന്നെ  ഇരുന്നു  ഉറങ്ങുന്നു .:-) 
         ഏറ്റവും  വലിയസങ്കടം എന്താണെന്നോ  ഇതിന്റെ  അച്ഛനും  അമ്മയും  രാവിലെ  8 മണി  മുതല്‍  കരയാന്‍  തുടങ്ങിയതാ ,സമയം  10 ആയി  ഇനിയും  നിര്‍ത്തീട്ടില്ല .ഞങ്ങള്‍  വീണ്ടും  അതിനെ  പുറത്തേക്ക്   പറത്തിവിടാന്‍  ശ്രമിച്ചു .അത്  ഞങ്ങളുടെ  അടുക്കളയില്‍  പറന്നു  കളിച്ചു ,എന്നിട്ട്  ഷെല്‍ഫില്‍  കേറി  ഇരുന്നു .അമ്മ  മെല്ലെ  അതിന്റെ  അടുത്ത്  ചെന്ന് ,അതിന്റെ  തലയില്‍  തലോടി ,അതിനു  വെള്ളം  കൊടുത്തു .പിന്നെ  "ഇടലി" (white rice cake ;-P) കൊടുക്കാന്‍  ശ്രമിച്ചു .ഞാന്‍  ഇതൊക്കെ നോക്കി  നിന്നു ,അല്ലാതെ  എന്താ  ചെയ്യുക  :-).ആ  കുഞ്ഞു  കിളി  വെള്ളം  കുടിച്ചത്  കാണാന്‍  എന്ത്  രസമാണെന്നോ ???:-).
           അപ്പോള്‍  അമ്മ  പറഞ്ഞു   അതിനെ  പിടിച്ചു  പുറത്തേക്ക്  പറത്തി വിടാന്‍  .നല്ല  ആളോട  പറഞ്ഞത്  ,ഞാന്‍  ചിരിക്കാന്‍  തുടങ്ങി ,കാരണം  ഞാന്‍  അതിന്റെ  അടുത്ത്  പോലും  പോയിട്ടില്ല .:-) പിന്നെയല്ലേ   അതിനെ  പിടിക്കാന്‍  പോകുന്നെ  :-).അമ്മ  ധൈര്യം  സംഭരിച്ചു  അതിനെ  പിടിക്കാന്‍  പോയി .അത്  വീണ്ടും  പറന്നു  മുകളില്‍  ചെന്ന്  ഇരുന്നു .ഇതിന്റെയൊക്കെ  ഇടക്ക്  വേറെ  ഒരു  രസം  ഉണ്ടായി ,അമ്മ  അതിനോട് ഭയങ്കര  സംസാരമായിരുന്നു .ഞാനും  അച്ഛനും  മാറിയിരുന്നു  ചിരിച്ചു :-).ഞങ്ങള്‍  അതിനെ  ഒരു  വിധം  പുറത്തു  എത്തിച്ചു .അത്   ഒരു  ഇരുമ്പ്  കമ്പിയില്‍  ഇരുന്നു .പറന്നു  പോയ്കോളും എന്നു  കരുതി  ഞങ്ങള്‍  വീടിനുള്ളിലേക്ക്  വന്നു ,എന്നാലും  അതിനെ  ശ്രദ്ദിക്കുന്നുണ്ടായിരുന്നു.അപ്പോഴാണ്  ഒരു  കാര്യം  ശ്രദ്ദയില്‍   പെട്ടത്  പുറത്തു  ഒരു  ചേര  പാമ്പ്,ഒരു  പൂച്ച ,ഒരു  എറിയന്‍(BIRD).അമ്മ  എറിയനെ ഒരു  കല്ലെറിഞ്ഞു  ഓടിച്ചു .അതിന്റെ  അമ്മകിളി  ആ  പരിസരത്ത്  തന്നെ  ഉണ്ടായിരുന്നു .അമ്മ  കിളി  ആ  കുഞ്ഞു  കിളിയെ  കണ്ടു .But ചുറ്റും  പൂച്ചയും  പാമ്പും  ഒക്കെ  അല്ലെ ,അത്  അനങ്ങാതെ  ഇരുന്നു .അമ്മ  കിളി   പറഞ്ഞിട്ടാവും   കുഞ്ഞു  കിളി  പിന്നെയും  എന്‍റെ  വീടിനുള്ളിലേക്ക്  തന്നെ  പറന്നു  കയറി ,അമ്മ  ചീത്ത  പറയാന്‍  തുടങ്ങി "നിന്നെ  നിന്റെ  അമ്മ  പുറത്തു  കാത്തിരിക്കുകയാണ്‌ "എന്നൊക്കെ  പറഞ്ഞായിരുന്നു  ചീത്ത .അത്  വീണ്ടും  അടുക്കളയി  കയറി .അമ്മ  വെള്ളം  കൊടുക്കാന്‍  ശ്രമിച്ചു ,but  അത്  പറന്നു  മുകളില്‍  എത്തി .ഞാന്‍  ഇതൊക്കെ  ക്യാമറയില്‍   പകര്‍ത്തുന്നുണ്ടായിരുന്നു .
               പിന്നീട്‌  ഉണ്ടായ  സംഭവങ്ങള്‍  അവിശ്വസനീയങ്ങള്‍  ആയിരുന്നു .അതിന്റെ  അമ്മകിളി  വീടിനു  പുറത്തുള്ള  ഇരുമ്പ്  കമ്പിയില്‍  വന്നു  ഇരുന്നു  ചിലക്കുന്നു ,പാവം .കുഞ്ഞു  കിളിയും  അമ്മ  കിളിയും   ഭയങ്കര  ഒച്ച  വക്കല്‍ ആയിരുന്നു .ഓടിന്റെ  മുകളില്‍  അമ്മകിളി  ,ഉള്ളില്‍  കുഞ്ഞു  കിളി .ഞങ്ങള്‍  റൂമില്‍  കയറി  വാതില്‍  അടച്ചു ,കാരണം  അമ്മകിളി  അകത്തു  വരണമെങ്കില്‍  ഞങ്ങള്‍  മാറി  നില്‍ക്കണമല്ലോ.വാതിലിന്റെ  ഇടയിലൂടെ  ഞാന്‍  നോക്കി  നിന്നു.അപ്പോള്‍  അതാ  വരുന്നു  അതിന്റെ  അമ്മ  കിളി  ഭക്ഷണവുമായി .അത്  എങ്ങനെ  ഉള്ളില്‍  വന്നു  എന്നു   എനിക്ക്   മനസിലായില്ല .ഞാന്‍  തല  പുറത്തിട്ട് നോക്കി  .അപ്പോള്‍    ആ  അമ്മ  കിളി  എന്നെ  ഒന്ന്  നോക്കി  ,ammmeeeeee അതൊരു  വല്ലാത്ത  നോട്ടമായിരുന്നു  ,ഞാന്‍  തല  ഉള്ളിലേക്ക്  മെല്ലെ  വലിച്ചു  :-).പുക  പോകാന്‍  വച്ചിരുന്ന  ഓടിന്റെ  ഇടയിലൂടെ  ആണ്  അത്  പറന്നു വന്നത് .ammeee അതിന്റെ  ഒരു  ബുദ്ധി .അമ്മകിളി  ആദ്യം  അതിനു  തീറ്റ  കൊടുത്തു ,വിശപ്പ്‌  മാറ്റി ,രാവിലെ  മുതല്‍   ഭക്ഷണമില്ലല്ലോ, പിന്നെ  അത്  പറന്നു  പോയി .കുറച്ചു  കഴിഞ്ഞപ്പോള്‍  അതാ  രണ്ടു  കിളികള്‍  ഉള്ളില്‍ ,അമ്മയും   അച്ഛനും .കുറെ   നേരം  പുറത്തു  പോകാനുള്ള  പരാക്രമങ്ങള്‍  ആയിരുന്നു .ആ  അച്ഛന്‍  കിളിക്ക്  ഒരു  യോദ്ധാവിന്റെ  മുഖം  ഉള്ളതായി  എനിക്ക്  തോന്നി .അച്ഛന്‍  കിളിയും  എന്നെ  ഒന്ന്  തുറിച്ചു  നോക്കി .ഞാന്‍  അവര്‍  കാണിക്കുന്നതൊക്കെ  അന്തം വിട്ടു  നോക്കി  നിന്നു .ആ  പുക  പുറത്തുവിടാന്‍  വച്ചിരിക്കുന്ന  ഓടിന്റെ  ഇടയിലൂടെ  തന്നെ  ആ  കുഞ്ഞു  കിളിയെ  അതിന്റെ  അച്ഛനും  അമ്മയും  കൊണ്ട്  പോയി .ആദ്യം  അമ്മ  വന്നു  food കൊടുത്തു  പിന്നെ  അച്ഛനെ  വിളിച്ചു  കൊണ്ടു വന്നു ,കുഞ്ഞിനെ  രണ്ടു  പേരും  കൂടി  രക്ഷപെടുത്തി .അവയുടെ  സ്നേഹത്തിനു  മുന്നില്‍  ഞാന്‍  പകച്ചു  നിന്നു  പോയി .ഇപ്പോള്‍   സമയം  12.30 .ഇത്രയും  നേരം (8-12.30) ആ  കിളികള്‍  കുഞ്ഞിനു  വേണ്ടി  പൊരുതുകയായിരുന്നു .എനിക്ക്  അവരെ  നോക്കി  ഒന്നു  "salute" ചെയ്യാന്‍  തോന്നി .അച്ഛന്റെയും  അമ്മയുടെയും  സ്നേഹത്തിന്റെ  വില  ഒന്നുകൂടി  ഓര്‍മ്മപ്പെടുത്താന്‍  ഈ  ദിവസം  എന്നെ  സഹായിച്ചു . i love my parents...അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ